കാഞ്ഞങ്ങാട്: യു.എ.ഇ നിവാസികളായ രാവണേശ്വരത്തുകാരുടെ പൊതു വേദിയായ രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അനുമോദനവും ഉപഹാര വിതരണവും കുടുംബ സംഗമവും രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആഘോഷപൂര്‍വം നടത്തി. 2024-25ല്‍ എസ്.എസ്.എല്‍.സി- പ്ലസ് ടു ക്ലാസുകളില്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച കുട്ടികള്‍ക്കും മുക്കൂട് ജി.യു.പി സ്‌കൂളില്‍ നിന്നും നാലാം ക്ലാസില്‍ നിന്നും മികവ് തെളിയിച്ച കുട്ടികള്‍ക്കും ആര്‍. ഡബ്ലിയു.എ മെമ്പര്‍മാരുടെ കുട്ടികള്‍ക്കുള്ള അനുമോദനവും നടത്തി . പരിപാടി സി.പി.ശുഭ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആര്‍. ഡബ്ല്യു. എ പ്രസിഡണ്ട് പി. മഞ്ജുനാഥ് അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. സുകുമാരന്‍ പാപ്പിനിശ്ശേരി, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്,, വാര്‍ഡ് മെമ്പര്‍മാരായ പി. മിനി, എം. ബാലകൃഷ്ണന്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍, ആര്‍. ഡബ്ല്യു. എ യു.എ.ഇ എക്‌സിക്യൂട്ടീവ് മെമ്പര്‍ സജിത്ത് തണ്ണോട്ട്, സുബേഷ് പടിഞ്ഞാറ് വളപ്പ് ആര്‍. ഡബ്ലിയു.എ സെക്രട്ടറി എം. മുരളീധരന്‍, ട്രഷറര്‍ കെ. വി. നാരായണന്‍ പ്രസംഗിച്ചു. ഓണസദ്യ യുമുണ്ടായിരുന്നു. കലാപരിപാടികളും അരങ്ങേറി.
