കാസര്‍കോട്: പതിനെട്ടുകാരനെ വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പനത്തടി ചാമുണ്ഡിക്കുന്ന് ഒട്ടമലയിലെ പരേതനായ ജനാര്‍ദ്ദനന്റെയും ശ്രീജയുടെയും മകന്‍ കെ.എസ് ജയരാജന്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പൂടംകല്ലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏതോ മാനസികവിഷമം കാരണമാണ് ആത്മഹത്യതെയ്തതെന്നാണ് പൊലിസ് പറയുന്നത്. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. ശ്രീജിത്ത്, ജയശ്രീ എന്നിവര്‍ സഹോദരങ്ങളാണ്.
