കാസര്‍കോട്: കുമ്പള ഭാസ്‌കരനഗറിലെ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആള്‍ മരിച്ചു. അടുക്കത്ത് ബയല്‍ സ്വദേശിയും ബേളയില്‍ താമസക്കാരനുമായ അജിത്ത്(48) ആണ് മരിച്ചത്. കുമ്പള ടൗണിലെ ടയര്‍ റിപ്പയറിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ശനിയാഴ്ച രാത്രി 9 മണിയോടെ കുമ്പള ഭാസ്‌കര നഗറില്‍ ആണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ കള്‍വേര്‍ട്ടിലെ ഡിവൈഡറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ കുമ്പള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചിരുന്നു. നില മോശമായതിനാല്‍ ഞായറാഴ്ച രാത്രി കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലേക്ക് മടക്കി അയച്ചിരുന്നു. വെന്റിലേറ്ററിലായിരുന്ന അജിത്ത് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ മരിച്ചു. പരേതനായ സുബ്രഹ്‌മണ്യയുടെയും ശാന്തയുടെയും മകനാണ്. ഭാര്യ: സൗമ്യ(നഴ്‌സ്, കുമ്പള സഹകരണ ആശുപത്രി). മക്കള്‍: അനന്യ, ആന്‍വി. സഹോദരങ്ങള്‍: പ്രതീഷ്, ആശ, രമ്യ.
