അവകാശികളെ കാത്ത് കപ്പല്‍ ജീവനക്കാരുടെ പി എഫ് കുടിശ്ശികഅര്‍ഹരായവരെ കണ്ടെത്താന്‍ കാംപെയ്ന്‍

പാലക്കുന്ന്: മര്‍ച്ചന്റ് നേവിയില്‍ നിന്ന് വിരമിച്ച ഏതാനും പേരുടെ പ്രോവിഡന്റ് ഫണ്ട് കുടിശ്ശികകള്‍ മുംബൈ ഓഫീസില്‍ അവകാശികളെ കാത്തിരിക്കുകയാണ്. ഇത് സംബന്ധിച്ച അര്‍ഹരായവരുടെ പട്ടിക സഹിതമുള്ള സര്‍ക്കുലര്‍ മുംബൈ സീമെന്‍സ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ നേരത്തേ പുറപ്പെടുവിച്ചിരുന്നു. അര്‍ഹരായവരില്‍ വിരമിച്ചവരും മരണപ്പെട്ടവരും ഉണ്ട്. പട്ടികയില്‍ പേരുള്ളവരെ കണ്ടെത്തി കുടിശ്ശിക തുക അവര്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കപ്പലോട്ടക്കാരുടെ സംഘടന യായ നുസിയുടെ ജില്ലാ ഘടകം കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബിന്റെ സഹകരണത്തോടെ പാലക്കുന്നിലെ ക്ലബ് ഓഫീസില്‍ കാംപെയ്ന്‍ നടത്തി. ആവശ്യമായ രേഖകളുമായെത്തിയവരുടെ അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ടവര്‍ക്ക് അയക്കും.
പട്ടികയിലുള്ള മരണപ്പെട്ടവരുടെ അനന്തരാവകാശികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഏതാനും പേര്‍ക്ക് ഗ്രാറ്റുവിറ്റി തുകയും കിട്ടാനുണ്ട്. നുസി പ്രതിനിധി പ്രജിത അനുപ്, മര്‍ച്ചന്റ് നേവി ക്ലബ് പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി, ജനറല്‍ സെക്രട്ടറി യു.കെ. ജയപ്രകാശ് എന്നിവര്‍ കാംപെയ്‌ന് നേതൃത്വം നല്‍കി.
ആയിരം മുതല്‍ 22 ലക്ഷം രൂപ വരെ പി എഫ് കിടിശ്ശിക കിട്ടാനുള്ളവര്‍ പട്ടികയില്‍ ഉണ്ടെന്നത് ഞെട്ടിക്കുന്ന വിവരമാണെന്ന് അവര്‍ പറഞ്ഞു. വലിയ തുക കിട്ടാനുള്ളത് മരണപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്കാണെന്നും അവര്‍ അറിയിച്ചു.

കുടിശ്ശിക കിട്ടാനുണ്ടോ എന്നറിയാന്‍

പ്രൊവിഡന്റ് ഫണ്ടില്‍ കുടിശ്ശിക ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സംശയമുള്ളവര്‍ അവരുടെ പേര്, ജനന തീയതി, സി ഡി സി നമ്പര്‍ സഹിതം താഴെ ചേര്‍ക്കുന്ന വാട്‌സാപ്പ് നമ്പറുകളില്‍ അയക്കുക . 8089673188, 7994020011,

  1. അര്‍ഹരായവരെ അറിയിക്കും. വിരമിച്ചവര്‍ അത് സ്ഥിരി കരിക്കാനുള്ള തെളിവ്, പഴയ, പുതിയ സിഡിസിയും കോപ്പികളും, ബാങ്ക് അക്കൗണ്ട് പാസ് ബുക്കും കാന്‍സല്‍ ചെയ്ത ഒരു ചെക്ക് ലീഫ്, പാസ്‌പോര്‍ട് സൈസ് ഫോട്ടോ, ഒരു രൂപയുടെ റവന്യു സ്റ്റാമ്പ്, പാന്‍-ആധാര്‍ കാര്‍ഡ് കോപ്പികളും മരണപ്പെട്ടവരുടെ അനന്തരാവകാശികള്‍ ഇവയ്ക്ക് പുറമെ മരണ, വിവാഹ, ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റ് കോപികള്‍ സഹിതം ബേക്കലിലെ നുസി ജില്ല ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ എത്തേണ്ടതാണ്. എല്ലാ കോപ്പികളും സ്വയം സാക്ഷ്യപ്പെടുത്തണം.
    വിരമിച്ചവര്‍ക്ക് ഓണ്‍ ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയം നടിച്ച് പീഡനം: 22 ഗ്രാം സ്വര്‍ണ്ണം തട്ടിയ കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നു ആറര ലക്ഷം രൂപ തട്ടാനും ശ്രമം; രണ്ടു യുവാക്കളെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

You cannot copy content of this page