കുമ്പള: കുമ്പള ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച വൈകിട്ട് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിനിടയിൽ പുറത്തുനിന്ന് എത്തിയ ഒരാൾ രണ്ടു വിദ്യാർത്ഥികളെ മർദ്ദിച്ചു. മർദ്ദനമേറ്റ മുഹമ്മദ് യാസീo , ഷമ്മാസ് എന്നിവരെ കുമ്പള ഗവൺമെൻറ് കമ്മൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് സ്കൂൾ വിട്ട് പുറത്തിറങ്ങിയ പത്താംതരം വിദ്യാർഥികൾ തമ്മിലായിരുന്നു സംഘട്ടനം എന്ന് പറയുന്നു. സ്കൂൾ കോമ്പൗണ്ടിൽ ഏറ്റുമുട്ടൽ രൂക്ഷമായിക്കൊണ്ടിരിക്കവെയാണ് പുറത്തുള്ളയാൾ കോമ്പൗണ്ടിൽ കയറി രണ്ട് വിദ്യാർത്ഥികളെ മർദ്ദിച്ചതെന്നാണ് പരാതി. മർദ്ദകൻ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് അറിയാവുന്ന ആളാണെന്ന് പറയുന്നു. പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ മാത്രമല്ല, പത്താം ക്ലാസ് ,12 -ാം ക്ലാസ് വിദ്യാർത്ഥികൾ തമ്മിലും ക്ലാസ് വ്യത്യാസമില്ലാതെയും കൂട്ടയടി പതി വാണെന്ന് ആക്ഷേപമുണ്ട്. പഠിക്കാൻ എത്തുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഇത് കടുത്ത ഭീഷണി ആകാറുണ്ട് എന്നും ആക്ഷേപമുണ്ട്.
