കുമ്പള : ദേശീയ പാതയിൽ ബന്തിയോടു കുക്കാറിൽ ബൈക്ക് ഡിവൈഡറിലിടിച്ചു മറിഞ്ഞു ബൈക്കു യാത്രക്കാരനായ യുവാവിനു ഗുരുതരമായി പരിക്കേറ്റു. അപകടത്തിനു ശേഷം രക്തം വാർന്നു കൊണ്ട് അരമണികൂറോളം റോഡിൽക്കിടന്ന യുവാവിനെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചതെന്നു പറയുന്നു കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് അബോധാവസ്ഥയിലാണ്. പരിക്കേറ്റ യുവാവിനെതിരിച്ചറിഞ്ഞിട്ടില്ല. 28 വയസ് പ്രായം വരും. ഉപ്പള സ്വദേശിയാണെന്നു സംശയിക്കുന്നു. പൊലീസ് അന്വേഷിക്കുന്നുണ്ട്.
