കാസർകോട്: ബേഡകത്ത് കുളത്തിൽ നീന്തുന്നതിനിടെ മെഡിക്കൽ ഷോപ്പ് ഉടമ മുങ്ങിമരിച്ചു. കുറ്റിക്കോൽ പള്ളത്തിങ്കാൽ സ്വദേശി പാലക്കുടി ജെയിംസ് (60)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ബേഡഡുക്ക
തോർക്കുളത്ത് ആണ് സംഭവം.
കുടുംബാംഗങ്ങൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. കുളത്തിൽ ചാടിയ ജെയിംസ് പെട്ടെന്ന് മുങ്ങിത്താഴുക യായിരുന്നു. പൊങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ആളെ കരക്കെത്തിച്ചു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു
മൃതദേഹം ബേഡഡുക്ക താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ബേഡഡുക്ക താലൂക്ക് ആശുപത്രിക്ക് സമീപം ദീർഘകാലമായി മെഡിക്കൽ ഷോപ്പ് നടത്തിവരികയായിരുന്നു. ജോസിന്റെയും പെണ്ണമ്മയുടെയും മകനാണ്. ലിസി ജെയിംസ് ആണ് ഭാര്യ. മക്കൾ: ബ്രിജറ്റ് മറിയ ജെയിംസ്, കുര്യാസ് ജെയിംസ്, ജോസഫ് ജെയിംസ്. സഹോദരങ്ങൾ : ജാൻസി, മിൻസി, സിറിയക്ക്, ജോസി.
