കുറ്റിക്കോൽ :ജീവനം ജൈവ വൈവിധ്യ സമിതി പഞ്ചായത്ത് ഹാളിൽ പ്രകൃതി സംരക്ഷണത്തിൻ്റെ സാമൂഹിക പ്രസക്തിയെക്കുറിച്ച് ബോധവൽക്കരണ സെമിനാറും അനുമോദനസദസ്സും നടത്തി . ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.എൻ സരിത ഉദ്ഘാടനംചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് മുരളി പയ്യങ്ങാനം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സവിത പി, പഞ്ചായത്ത് അംഗങ്ങളായ മാധവൻ വെള്ളാല, അശ്വതി അജികുമാർ, ജീവനം വൈസ് പ്രസിഡണ്ട് അശോക് കുമാർ, ജോ: സെക്രട്ടറി സുകുമാരൻ കെ.ടി പ്രസംഗിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വനജകുമാരി ,സിനി.ടി.എം എന്നിവരെ ചടങ്ങിൽ ആദരിച്ചു. പരിസ്ഥിതിപ്രവർത്തകൻ വി സി ബാലകൃഷ്ണൻ ക്ലാസെടുത്തു.കാവുകൾ ജൈവസമ്പത്തിന്റെ കേന്ദ്രങ്ങളാണെന്നും അവ നിലനിൽക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജീവനം പ്രസിഡണ്ട് പി.വി ശശി അധ്യക്ഷതവഹിച്ചു.സെക്രട്ടറി തമ്പാൻ കെ. മീയങ്ങാനം സ്വാഗതവും സുനിതകരിച്ചേരി നന്ദിയും പറഞ്ഞു.
