കാസര്‍കോട്: അപകടങ്ങള്‍ തുടര്‍ക്കഥയായ കുമ്പള ഭാസ്‌കരനഗറില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാര്‍ കള്‍വേര്‍ട്ടിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞു. കാര്‍ ഓടിച്ച ബേള സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. 48 കാരനായ അജിത്തിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവഗുരുതരമാണ്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. ചാറ്റല്‍ മഴയില്‍ കാര്‍ തെന്നി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കുമ്പള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്ഥിരം അപകടമേഖലയായിരിക്കുകയാണ് കുമ്പള ഭാസ്‌കര നഗര്‍. കഴിഞ്ഞ ആറുമാസത്തിനകം 30 ഓളം ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.
