കാസർകോട് : ബാങ്കുകളിൽ നിന്ന് വിരമിച്ചവരുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ അടക്കണമെന്ന് ഓൾ കേരള കനറാ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഓൾ കേരള കനറാ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന
ജന.സെക്രട്ടറി പി.ആർ.ആർ.എസ്. അയ്യർ ഉൽഘടനം ചെയ്‌തു.
ജില്ലാ പ്രസിഡന്റ് വി.രവീന്ദ്രൻ അധ്യക്ഷ വഹിച്ചു. മാധവ ഭട്ട് , കെ.വി.ഗംഗാധരൻ , കെ.വി.സൂരി, കെ.കരുണാകരൻ, രാഘവൻ കെ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.കരുണാകരൻ ( പ്രസി ),വി.രവീന്ദ്രൻ ( സെക്ര) , പി.കൃഷ്ണൻ ,രാഘവൻ കെ (വൈ.പ്രസി), പി.രവീന്ദ്രൻ ,കെ.മാധവൻ ,കെ.നാരായണ ( ജോ. സെക്ര)
