കാസര്‍കോട്: ദേശീയപാതയിലെ ഉപ്പള ബസ് സ്റ്റാന്‍ഡിന് സമീപം മേല്‍പാതയുടെ അടിഭാഗത്തെ കോണ്‍ക്രീറ്റു ബീമിന്റെ ഭാഗം ഇളകി വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. നാലുമാസം മുമ്പാണ് ഇവിടെ അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായത്. നിരവധി വാഹനങ്ങള്‍ മേല്‍പ്പാതയിലൂടെയും അടിപ്പാതയിലൂടെയും കടന്നു പോകുന്നുണ്ട്. കോണ്‍ക്രീറ്റ് അടര്‍ന്നു വീണതോടെ പരിസരത്തെ വ്യാപാരികളും നാട്ടുകാരും ആശങ്കയിലാണ്. 4 മാസം മുന്‍പാണ് ദേശീയപാതയിലെ മേല്‍പാത തുറന്നു കൊടുത്തത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റിവ് സൊസൈറ്റിയാണ് ദേശീയപാതയുടെ ഒന്നാം റീച്ചിന്റെ കരാറുകാര്‍.
