മഞ്ചേശ്വരം: ഹൊസങ്കഡി ദേശീയപാത സര്‍വ്വീസ് റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു. രണ്ടുപേര്‍ക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി പതിനൊന്നരമണിക്കാണ് അപകടമെന്നു പറയുന്നു. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. തലപ്പാടിയില്‍ നിന്നു വരുകയായിരുന്ന ബൈക്കും അങ്ങോട്ടു പോവുകയായിരുന്ന കാറും ആണ് അപകടത്തില്‍പ്പെട്ടതെന്നു പറയുന്നു. ബൈക്ക് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ബൈക്കിനും കാറിനും ഇടിയുടെ ആഘാതത്തില്‍ കേടുപാടു സംഭവിച്ചു.
