കാസര്‍കോട്: വെള്ളിയാഴ്ച കാണാതായ ഗൃഹനാഥനെ റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ എടത്തോട് പായാളം വണ്ടാര കുന്നേല്‍ ജോര്‍ജിന്റെ മകന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് എന്ന അപ്പച്ചനാ(53) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് റബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മായ ആണ് ഭാര്യ. മക്കള്‍: ആന്‍മരിയ, അനുമരിയ.
