കാസര്‍കോട്: ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ സംസ്ഥാനത്തെ എട്ടാമത്തെ ആശുപത്രി ഒക്ടോബര്‍ രണ്ടിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക മന്ത്രി ദിനേശ് ഗുണ്ടുറാവു ചടങ്ങില്‍ പങ്കെടുക്കും. 2.1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആശുപത്രിയില്‍ 264 കിടക്കകളുണ്ട്. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ഡയറക്ടര്‍ അനൂപ് മൂപ്പന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
