മഞ്ചേശ്വരം: ഭര്‍തൃമതിയായ 29കാരിയെ വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നു കാണാതായതായി പരാതി. വൊര്‍ക്കാടി പഞ്ചായത്തിലെ പാവൂര്‍ സൂപ്പിഗുരിയിലെ ഇസ്മയിലിന്റെ ഭാര്യ നൗഷിയയെയാണ് കാണാതായത്. ഇതുസംബന്ധിച്ചു നൗഷിയയുടെ സഹോദരന്‍ അഹമ്മദ് ഹംസാദ് മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു. ഭര്‍ത്താവും മൂന്നു കുട്ടികളുമുണ്ട്.
രാവിലെ 4.30ന് വീട്ടില്‍ നിന്നിറങ്ങി റോഡില്‍ വാഹനം കാത്തു നില്‍ക്കുകയായിരുന്ന നൗഷിയ അതു വഴി വന്ന ഒരു കാര്‍ കൈകാണിച്ചു നിറുത്തി അതില്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പറയുന്നു. ഇവര്‍ യാത്ര ചെയ്ത കാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇക്കാര്യം അറിവായതെന്നു സൂചനയുണ്ട്. കാസര്‍കോടു നിന്നു നൗഷിയ എങ്ങോട്ടു പോയെന്നു പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
