കാസര്‍കോട്: കാഞ്ഞങ്ങാട് പുഞ്ചാവിയില്‍ വീട് കുത്തി തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നതായി പരാതി. പുഞ്ചാവിയിലെ റഹ്‌മത്തിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച അരലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണ്ണാഭരണങ്ങളുമാണ് മോഷണം പോയത്. വ്യാഴാഴ്ച അര്‍ധരാത്രിക്കും വെള്ളിയാഴ്ച രാവിലെ 11 മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പറയുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് രണ്ടാം നിലയില്‍ കയറിയ മോഷ്ടാക്കള്‍ ബെഡ് റൂമിന്റെ വാതില്‍ പൊളിച്ച് മുറിയിലെ പണവും സ്വര്‍ണവും കവര്‍ന്നെന്നാണ് പരാതി. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
