കാസർകോട്: പൂജ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഷൊർണൂരിലേക്ക് പ്രത്യേക അൺ റിസർവ്ഡ് ട്രെയിൻ സർവീസ് നടത്തും. വെള്ളിയാഴ്ച വൈകിട്ട് ആറിന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അർദ്ധ രാത്രി 12. 30ന് ഷൊർണൂരിൽ എത്തും. 13 ജനറൽ കോച്ചുകളാണ് ഉള്ളത്. കാസർകോട്, കാഞ്ഞങ്ങാട്, നിലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി, കണ്ണൂർ എന്നിവിടങ്ങളിൽ ട്രെയിനിനു സ്റ്റോപ്പ് ഉണ്ട്.
