തൊടുപുഴ: പീരുമേട് സബ് ജയിലില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. കുമളി പുളിയക്കൂടി സ്വദേശി കുമാര്‍ (35) ആണ് ജയിലില്‍ ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഭക്ഷണം കഴിക്കാന്‍ സഹതടവുകാര്‍ പുറത്ത് പോയ സമയത്താണ് സംഭവം. അലക്കിയിട്ട തുണി എടുക്കാനെന്ന് പറഞ്ഞ് പോയ കുമാര്‍ ശുചിമുറിയില്‍ കയറുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു.
2024 ല്‍ കുമളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് കുമാര്‍ അറസ്റ്റിലായത്. തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഇതുവരെ ജാമ്യത്തിലെടുക്കാന്‍ ആരും എത്തിയിരുന്നില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
