പി പി ചെറിയാൻ
ടെക്സാസ് : കുറ്റവാളികൾക്കെതിരെ അമേരിക്ക വധശിക്ഷ കർശനമാക്കുന്നു.ടെക്സസ്, അലബാമ സംസ്ഥാനങ്ങളിൽ മിനിറ്സുകളുടെ വ്യത്യാസത്തിൽ രണ്ടു വധശിക്ഷ നടപ്പാക്കി. 13 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ടെക്സസിൽ ബ്ലെയ്ൻ മിലാം എന്നയാളെ മാരക വിഷം കുത്തിവെച്ചും
ഗ്യാസ് സ്റ്റേഷൻ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അലബാമയിൽ ജോഫ്രി വെസ്റ്റ് എന്നയാളെ നൈട്രജൻ ഗ്യാസ് ഉപയോഗിച്ചുമാണ് വധിച്ചത്.

ഈ വർഷം ഒരേ ദിവസം രണ്ട് വധശിക്ഷകൾ നടപ്പാക്കുന്നത് ഇത് അഞ്ചാം തവണയാണ്. ഈ വർഷം അമേരിക്കയിൽ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം ഇതോടെ 33 ആയി ഉയർന്നു. 2014-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിയതാണ് വധശിക്ഷകൾ വർദ്ധിക്കാൻ കാണാമെന്നു ചൂണ്ടിക്കാ ട്ടുന്നു.