കാസർകോട്: മൊഗ്രാൽ പുഴയോരവും പുഴയും കേന്ദ്രീകരിച്ചുള്ള കണ്ടൽ തുരുത്തുകൾ ഹരിതാനുഭവം പകരുന്നു. പുഴയോരം കേന്ദ്രീകരിച്ച് ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു വരികയാണ്. ഇതിനിടയിൽ കണ്ടൽ തുരുത്ത് പുരസ്കാരത്തിൽ അധികൃതർ മൊ ഗ്രാൽ പുഴയെ തഴഞ്ഞു.
ഹരിത കേരള മിഷൻ സംസ്ഥാനതല പച്ചത്തുരുത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കണ്ടൽ തുരുത്തുകളാൽ ഹരിതഭംഗി ചൊറിഞ്ഞു നിൽക്കുന്ന മൊഗ്രാൽ പുഴയോരത്തെ അധികൃതർ കാണാതെ പോയതിൽ മൊഗ്രാൽ നിവാസികൾ ഖേദിക്കുന്നു. മൊഗ്രാൽപുത്തൂർ നിവാസികളും സങ്കട പ്പെടുന്നു.
ജില്ലയിൽ ടൂറിസം വികസനത്തിന് ഏറെ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് മൊഗ്രാൽ പുഴയോരം. സന്നദ്ധ സംഘടനകൾ വർഷങ്ങളായി ടൂറിസം വകുപ്പ് അധികൃതരെ സമീപിച്ച് ഇക്കാര്യം അറിയിച്ചുകൊണ്ടിരിക്കുന്നു.പുരസ്കാരം കിട്ടിയില്ലെങ്കിൽ പോകട്ടെ,ടൂറിസം പദ്ധതിയെങ്കിലും യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ അപേക്ഷ .
വേലിയിറക്ക സമയത്ത് തോണികളിൽ കണ്ടൽ തുരുത്തുകൾക്കടുത്തെത്തി മനോഹരിയായ പ്രകൃതിയുടെ വശ്യ സൗന്ദ ര്യം അതിമറന്നാസ്വദിക്കാൻ ഒഴിവ് ദിവസങ്ങളിൽ ഒരുപാടുപേർ മൊഗ്രാൽ പുഴയോരത്ത് എത്തു ന്നുണ്ട്.ഹരിതശോഭയിൽ ജില്ല തെളിയുമ്പോൾ പ്രകൃതിയും , കണ്ടൽ തുരുത്തുകളാൽ മൂടപ്പെട്ട മൊഗ്രാൽ പുഴയോരവും മനസ്സിന്റെ മണിച്ചെപ്പിൽ ഒളി മങ്ങാതെ തെളിഞ്ഞു നിൽക്കുകയാണ്. ഈ ആർദ്ര ശോഭയെ അവഗണിക്കരുതേ എന്ന് നാട് പറയുന്നു.നാട്ടുകാർക്കും ഇതേ അഭ്യർഥിക്കാനുള്ളു.