കാസര്‍കോട്: മഞ്ചേശ്വരം മേഖലയിലെ സ്‌കൂള്‍ പരിസരത്തെ കച്ചവട സ്ഥാപനങ്ങളില്‍ എക്‌സൈസ്, ആരോഗ്യ വകുപ്പ് സംയുക്തമായി പരിശോധന നടത്തി. പരിശോധനയില്‍ നാലുകിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി. കടയുടമകളില്‍ നിന്നും 3,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസും മഞ്ചേശ്വരം ആരോഗ്യ വകുപ്പുമാണ് വ്യാഴാഴ്ച മിന്നല്‍പരിശോധന നടത്തിയത്. ഹൊസങ്കടി, ഉദ്യവര, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലെ കടകളിലാണ് പരിശോധന നടന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി എസ് ദിലീപ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹാഷിം, വിപിന്‍ ഷാഫി, കുമ്പള എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെവി ശ്രാവണ്‍, അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) എം അനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടികെ രഞ്ജിത്ത്, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
