കരിന്തളം: വളയിട്ട കൈകളാല്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് ഒരു പ്രദേശത്താകെ പൂക്കളുടെ വസന്തോല്‍സവം തീര്‍ത്തിരുന്ന ചെണ്ടുമല്ലി കൃഷി വിളവെടുത്തു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വാര്‍ഡ് 14 കോയിത്തട്ട സ്വരലയ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ ജെ എല്‍ ജി യുടെ ചെണ്ടുമല്ലിയാണ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിളവെടുപ്പ് നടത്തിയത്. വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള ചെണ്ടുമല്ലി പൂവുകള്‍ വിശാലമായ പ്രദേശത്ത് പരന്നു കിടക്കുന്നത് കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ്. പരിപാടിയില്‍ എഡിഎസ് സെക്രട്ടറി വിവി യശോധ, എ ഡി എസ് അംഗം നിഷ എന്നിവര്‍ പങ്കെടുത്തു.സ്വരലയ കുടുംബശ്രീ, ഹരിതം ജെ എല്‍ ജി അംഗങ്ങളായ ശ്രുതി ധനേഷ്,
അമ്പിളി എ, ശാലിനി കെ.വി, സഫീറ എ ജി, എന്നിവരുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്.
