കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 200 രൂപയുടെ കള്ളനോട്ട് വ്യാപകമായി പ്രചരിക്കുന്നതായി വിവരം. കുണ്ടംകുഴിയിലാണ് വ്യാജനോട്ട് നാട്ടുകാരില്‍ ആശങ്ക ഉയര്‍ത്തുന്നത്. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ നോട്ടാണെന്നേ കരുതൂ. നിരവധി പേരാണ് ഇതിനകം തന്നെ കബളിപ്പിക്കപ്പെട്ടത്. അതേസമയം പ്രചരിക്കുന്നത് ഫാന്‍സി കറന്‍സിയാണെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്നവിവരം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം മനോരഞ്ജന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് വ്യാജനോട്ടിലുള്ളത്. പണം ഇടപാട് ചെയ്യുമ്പോള്‍ നോട്ടുകള്‍ കൃത്യമായി പരിശോധിച്ചു ഉറപ്പുവരുത്തണണെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും പ്രചരിക്കുന്നുണ്ട്. അതേസമയം ഫാന്‍സി നോട്ടുകള്‍ കളിപ്പാട്ടം മാതൃകയിലാണെങ്കില്‍ അതിനെതിരെ നടപടിയെടുക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.
