കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബിജെപി സംഘടിപ്പിക്കുന്ന ഗൃഹമ്പര്‍ക്കത്തിന്റെ ജില്ലാതല ഉദ്ഘാടനം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് കേളുഗുഡെയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍, സംസ്ഥാന കമ്മിറ്റി അംഗം വി. രവീന്ദ്രന്‍, മേഖല ജനറല്‍ സെക്രട്ടറി സുധാമാ ഗോസാഡ, ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, മനുലാല്‍ മേലോത്ത്, എന്‍. ബാബുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, ജില്ലാ സെക്രട്ടറിമാരായ എന്‍.മധു, പുഷ്പ ഗോപാലന്‍, പ്രമീള മജല്‍, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി, കാസര്‍കോട് മണ്ഡലം സെക്രട്ടറിമാരായ പ്രിയ നായിക്, രമേശ് മീപ്പുഗുരി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സമ്പത്ത് കുമാര്‍ പെര്‍ണ്ണടക്ക, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.എം. സുഹൈല്‍, ഒബിസി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മുരളി കുമാര്‍, വാര്‍ഡ് ഇന്‍ ചാര്‍ജ് രാജേഷ് നായിക് സംബന്ധിച്ചു.
