കാസര്‍കോട്: കടയിലെ ജോലിക്കിടയില്‍ മെഡിക്കല്‍ ഷോപ്പിലേയ്ക്കാണെന്നു പറഞ്ഞു പോയ യുവാവിനെ കാണാതായതായി പരാതി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മംഗല്‍പ്പാടി, സോങ്കാലിലെ ശിവനന്ദയുടെ മകന്‍ കൃപേഷി(22)നെയാണ് കാണാതായത്. ഉപ്പളയിലെ കെ എം സൂപ്പര്‍ മാര്‍ട്ട് എന്ന കടയിലെ ജോലിക്കാരനാണ്. പതിവുപോലെ ജോലിക്കെത്തിയ കൃപേഷ് ബുധനാഴ്ച രാവിലെ 10.30 മണിയോടെ മെഡിക്കല്‍ ഷോപ്പിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് കടയില്‍ നിന്നു പോയതെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഏറെ നേരെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫെന്ന മറുപടിയാണ് ലഭിച്ചതെന്നു പരാതിയില്‍ പറഞ്ഞു.
കൃപേഷിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
