മുംബൈ: മെഡിസിന് പ്രവേശനം ലഭിച്ച 19 കാരന്‍ കോഴ്‌സിനു ചേരേണ്ട ദിവസം ആത്മഹത്യ ചെയ്തു. എന്താണു കാരണമെന്നല്ലേ? തനിക്കു ഡോക്ടറാകാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് വീട്ടില്‍ കുറിച്ചുവച്ച ആത്മഹത്യാക്കുറിപ്പില്‍ അയാള്‍ പറഞ്ഞു.
മഹാരാഷ്ട്ര ചന്ദ്രപുരിലെ അനുരാഗ് അനില്‍ ബോര്‍ക്കറാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് അനുരാഗിനു ലഭിച്ചിരുന്നു. ഒ ബി സി വിഭാഗത്തില്‍ 1475-ാം റാങ്കുമുണ്ടായിരുന്നു. ബുധനാഴ്ച ഗോരഖ് പുരിലെ ഒരു കോളേജില്‍ എം ബി ബി എസിനു പ്രവേശനവും ലഭിച്ചിരുന്നതാണ്. കോളേജില്‍ പോകേണ്ട ആദ്യ ദിവസമായിരുന്നു ഇന്ന്. ആത്മഹത്യാക്കുറിപ്പു പൊലീസ് പൂര്‍ണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ചു നവാര്‍ഗാവ് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
