കാസര്‍കോട്: പടന്ന, ഓരി, കുഞ്ഞിമാടിലെ ടി പി രവിയുടെ മകള്‍ എം വി നവ്യ(25)യെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നവ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്കിടയാക്കിയ കാരണം എന്താണെന്നു വ്യക്തമല്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
മാതാവ്: എം വി ഇന്ദിര. സഹോദരന്‍: വിവേക്.
