കുവൈത്ത് സിറ്റി: മയക്കുമരുന്നു വില്‍പ്പനക്കാരായ ഇന്ത്യന്‍ യുവാവിനെയും ഫിലിപ്പിനോ സ്വദേശിയായ യുവതിയെയും കുവൈത്ത് സല്‍മിയ പൊലീസ് അറസ്റ്റു ചെയ്തു. മയക്കുമരുന്നു കൈവശം സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്തുവെന്നതിനാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികളെ അറസ്റ്റു ചെയ്ത പൊലീസ് സമഗ്ര അന്വേഷണത്തിനു ശേഷം ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കൈമാറി.
മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നു മുന്നറിയിച്ചു.
