കാസര്‍കോട്: കോളേജിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കാഞ്ഞങ്ങാട്ടെ ഒരു കോളേജിലെ ഒന്നാംവര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ഷഹല (19)യെ ആണ് കാണാതായത്. ചെമ്മട്ടംവയല്‍ സ്വദേശിനിയാണ്.
തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് ഫാത്തിമത്ത് ഷഹല പതിവുപോലെ കോളേജിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫാത്തിമത്ത് ഷഹല കാസര്‍കോട്, കൊല്ലങ്കാന സ്വദേശിയായ റഷീദ് എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നുവെന്ന മാതാവ് റഷീദ ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
