കാസര്‍കോട്: വിശ്രമ ജീവിതം നയിക്കുന്ന മലയാളം യക്ഷഗാനത്തിന്റെ കുലപതികളില്‍ ഒരാളും പ്രമുഖ യക്ഷഗാന കലാകാരനും റിട്ട. ഹെഡ്മാസ്റ്ററുമായ അഡ്ക്ക ഗോപാലകൃഷ്ണ ഭട്ടിനെ (92)എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി അദ്ദേഹത്തിന്റെ വീട്ടിലെത്തി ആരോഗ്യം ജീവിതം ആശംസിച്ചു. ആരോഗ്യ വിവരങ്ങളും ജീവിത രീതിയും ചോദിച്ചറിഞ്ഞു. പിന്നീട് മന്ത്രാക്ഷത നല്കി അദ്ദേഹത്തെ അനുഗ്രഹിച്ച്ആശീര്‍വദിച്ചു. ഗോപാല കൃഷ്ണ ഭട്ടിനോട് സ്വാമികള്‍ അദ്ദേഹത്തിന്റെ കലാ ജീവിത അനുഭവങ്ങള്‍ ആരാഞ്ഞു. ഭട്ട് കലാരംഗം സമ്മാനിച്ച അവിസ്മരണീയമായ ഓര്‍മകള്‍ പങ്കുവച്ചു. സന്ദര്‍ശനത്തിന് സ്വാമിജിയോടു അതിയായ സന്തോഷം അറിയിച്ചു.
