കുവൈത്ത്‌സിറ്റി: പ്രശസ്ത കുവൈത്ത് നടി ഷുജൗണ്‍ ആല്‍ ഹജ്രിയെ മയക്കുമരുന്നു കേസില്‍ കുവൈത്ത് പൊലീസ് ജയിലിലടച്ചു. നടിയില്‍ നിന്നു കഞ്ചാവ്, കൊക്കെയ്ന്‍ മറ്റു നിരോധിത മയക്കുമരുന്നുകള്‍ തുടങ്ങിയവ കഴിഞ്ഞമാസം പിടികൂടിയ പൊലീസ് ഇവരെ അറസ്റ്റു ചെയ്തിരുന്നു. വിശ്വസനീയമായ വിവരങ്ങള്‍ക്കും സൂക്ഷ്മമമായ നിരീക്ഷണത്തിനും ശേഷമാണ് അറസ്റ്റ് എന്നു പൊലീസ് പറഞ്ഞു. പൊതുജനാരോഗ്യത്തിനും സമാധാനാന്തരീക്ഷത്തിനും ഇവര്‍ ഭീഷണിയാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
