കണ്ണൂർ: കാണാതായ 17 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടില്‍ മിനിയുടെ മകന്‍ ടിബിന്‍ ടിനുവിനെ (17)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ സപ്തംബര്‍ 15 മുതല്‍ ടിബിനെ കാണാതായിരുന്നു. പരാതിയെ തുടർന്ന് കുടിയാന്‍മല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിടയിലാണ് ആളൊഴിഞ്ഞ വിജനമായ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ ടിനുവിന്റെയും മിനിയുടെയും മകനാണ്. സഹോദരങ്ങള്‍: മായ, ടിന്‍സ്.







