ഉപ്പള: മംഗല്‍പാടി പഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ വാഹന പാര്‍ക്കിംഗ് ആണെന്ന് ജനതാദള്‍ നേതാവ് സിദ്ധിക്ക് കൈക്കമ്പ ആരോപിച്ചു. ഫ്രണ്ട് ഓഫീസ് നിലവില്‍ വന്നപ്പോള്‍ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചതും ഏര്‍പ്പെടുത്തിയതുമായ യാതൊരുവിധ സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നു അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു. എയര്‍ കണ്ടിഷണര്‍, ടോക്കണ്‍ മെഷീന്‍, തുടങ്ങിയവയെല്ലാം നിശ്ചലമാണ്. ആവശ്യങ്ങള്‍ക്കായെത്തുന്ന പ്രായമായവരും സ്ത്രീകളും, അംഗ പരിമിതരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരിപ്പിട സംവിധാനങ്ങള്‍ പരിമിതമാക്കിയിരിക്കുന്നു . ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്ന സ്ഥലത്തു മുഴുവന്‍ ഇപ്പോള്‍ പാഴ് വസ്തുക്കള്‍ നിറച്ചുവച്ചിരിക്കുന്നു. ബാക്കിയുള്ള സ്ഥലത്തു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു.പരാതിക്കാര്‍ക്ക് നിന്നു തിരിയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒരു പ്രാദേശിക ഭരണകൂടം ഇത്രയ്ക്കു നിറുത്തരവാദപരമാകാമോ എന്നു ഓരോ ആവശ്യങ്ങള്‍ക്ക് ദിവസവും പഞ്ചായത്ത് ഓഫീസില്‍ വന്നു നിരാശരായി മടങ്ങുന്ന പാവങ്ങള്‍ ആരായുന്നു.
