ഒക്ലഹോമ: വന്യജീവി സംരക്ഷണത്തിന് ജീവിതം ഉഴിഞ്ഞുവച്ച റയാന്‍ ഈസ്ലിയെ വളര്‍ത്തുകടവ കടിച്ചുകൊന്നു. വന്യമൃഗങ്ങള്‍ മനോഹരമാണെന്നും അവയുടെ പരിപാലനവും സംരക്ഷണത്തിനും പരിപാലനത്തിനും ജീവിതം സമര്‍പ്പിക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം കുറിച്ചിരുന്നു. തന്റെ സംരക്ഷണയിലുള്ള മൃഗങ്ങള്‍ക്കു സുരക്ഷിതവും സൗകര്യങ്ങളുമായ വാസസ്ഥലം ഉറപ്പാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു അദ്ദേഹം. ഈസ്ലി കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അടുപ്പമുണ്ടായിരുന്ന ഒരു കടുവയാണ് ഇദ്ദേഹത്തെ കടിച്ചുകീറിയതെന്നു പറയുന്നു. എന്നാല്‍ അത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
