ബെള്ളൂര്‍: ഭക്തജനങ്ങളെ കബളിപ്പിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഉഡായിപ്പു പൊളിഞ്ഞെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി പറഞ്ഞു. വിശ്വാസികളെ കബളിപ്പിക്കാനും ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമം അപ്പാടെ ജനങ്ങള്‍ അവഗണിച്ചുവെന്നു അശ്വിനി കൂട്ടിച്ചേര്‍ത്തു. ആഗോള അയപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരകള്‍ ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാട്ടി. ബെള്ളൂര്‍ പഞ്ചായത്തിലെ ഗോളിക്കട്ടെയില്‍ വാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കോടിക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കിയത് നരേന്ദ്ര മോദി സര്‍ക്കാരാണ്. മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സംരംഭകത്വ, തൊഴില്‍ പരിശീലന പദ്ധതികളും സ്വച്ഛ ഭാരത്, ജല്‍ ജീവന്‍ മിഷന്‍, ഉജാല, ഉജ്ജ്വല, ആവാസ് യോജന, സ്റ്റാന്റ് അപ്പ് ഇന്ത്യ പദ്ധതികളും പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തതെന്ന് അശ്വിനി ചൂണ്ടിക്കാട്ടി.
ഭാഗീരഥി അദ്ധ്യക്ഷത വഹിച്ചു.
ശ്രീധര ബെള്ളൂര്‍, പ്രദീപ് കുമാര്‍, രാമചന്ദ്ര ആചാര്യ, സച്ചിന്‍ രാജ്, ഗീത കെ, ജയകുമാര്‍, ജയാനന്ദ കെ, ഗംഗാധര ബള്ളാല്‍, ബാലകൃഷ്ണ പ്രസംഗിച്ചു.
ശ്രീനാരായണ ഗുരു സമാധി ദിനത്തോടനുബന്ധിച്ചു പുഷ്പാര്‍ച്ചനയുമുണ്ടായിരുന്നു.
