കാസര്‍കോട്: എംഎസ്എസ് (മുസ്ലിം സര്‍വീസ് സൊസൈറ്റി) കാസര്‍കോട് യൂണിറ്റ് വനിത കമ്മിറ്റി രൂപീകറിച്ചു. എംഎസ്എസ് സ്റ്റേറ്റ് കമ്മിറ്റി അംഗം നാസര്‍ പി എം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഹാജി, കബീര്‍ ചെര്‍ക്കളം, യൂണിറ്റ് പ്രസിഡണ്ട് ജലീല്‍ മുഹമ്മദ്, സെക്രട്ടറി സമീര്‍ ആമസോണിക്, ട്രഷറര്‍ അബൂ മുബാറക്, വൈസ് പ്രസിഡണ്ട് റഫീഖ് എസ്,അനിഫ് പി എം പ്രസംഗിച്ചു. വനിതാ വിംഗ് യൂണിറ്റ് ഭാരവാഹികളായി സാബിറ എവറസ്റ്റ് (പ്രസി.), ഷംഷാദ് എസ്.എസ് (സെക്ര), സായിറ (ട്രഷ), എ കെ ഫൗസിയ, സാറ അബ്ദുല്ല, മറിയം ഒ.കെ ( വൈ പ്രസി.), ജാസ്മിന്‍ കബീര്‍, മെഹറുനിസ ഹമീദ്, റുക്കിയ ടി ഇ. (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. സുലൈഖ മാഹിന്‍, സുഹറ മുഹമ്മദ്, ഹാജിറ കെ, സെക്കീന ഷുക്കൂര്‍, ഹസീനാ നൗഫല്‍ പങ്കെടുത്തു.
