കാസര്‍കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായി പ്രണയ ബന്ധത്തിലായ യുവതിയെ വിളിച്ചുവരുത്തി നിരവധി തവണ ബലാത്സംഗം ചെയ്തതായി പരാതി. 29 കാരി നല്‍കിയ പരാതി പ്രകാരം മനാഫ് എന്നയാള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പ്രതി പടന്ന സ്വദേശിയാണെന്നു യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 2024 ഒക്ടോബര്‍ മാസം മുതല്‍ 2025 ആഗസ്റ്റ് 18 വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ താമസിപ്പിച്ചു ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.
