കാസര്‍കോട്: പെരിയ പുലിഭൂത ദേവസ്ഥാനം ആയമ്പാറ പ്രാദേശിക കമ്മറ്റി മുന്‍ പ്രസിഡണ്ട് വില്ലാരംപതി, കൊള്ളിക്കാലിലെ ടി കെ നാരായണന്‍ (74) ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ വീട്ടില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ട നാരായണനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വില്ലാരംപതി വില്ലാരന്‍ ദേവസ്ഥാന കമ്മറ്റി മുന്‍ പ്രസിഡണ്ടു കൂടിയായിരുന്നു. ഭാര്യ: ശൈലജ. മക്കള്‍: അംബിക, മധു, രവി, ചന്ദ്രന്‍. മരുമക്കള്‍: ബിന്ദു, സീന, അഞ്ജലി. സഹോദരങ്ങള്‍: ബാബു, മാധവി, പരേതരായ കാരിച്ചി, ശ്രീനിവാസന്‍.
