കാസര്‍കോട്: സഹോദരി മരിച്ചതിന്റെ ഒന്‍പതാം നാള്‍ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ, നിടുവോട്ട്, പാലടുക്കത്തെ ടി കുമാരന്‍ (74) ആണ് മരിച്ചത്. സഹോദരി രോഹിണി ഒന്‍പതു ദിവസം മുമ്പാണ് മരണപ്പെട്ടത്. അതിനു ശേഷം കുമാരന്‍ മാനസികവിഷമത്തിലായിരുന്നുവെന്നു പറയുന്നു.
ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്കും 5.30 മണിക്കും ഇടയില്‍ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിനു മുന്‍വശത്തെ മാവിന്‍ കൊമ്പിലാണ് കുമാരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേക്കല്‍ പൊലീസ് കേസെടുത്തു. ഏതാനും മാസം മുമ്പാണ് കുമാരന്‍ പുതുതായി പണിത വീട്ടില്‍ താമസം ആരംഭിച്ചത്. ഭാര്യ: ജയന്തി. മക്കള്‍: പ്രദീപ് കുമാര്‍, അജയ്കുമാര്‍. മറ്റു സഹോദരങ്ങള്‍: നാരായണി, ശശിധരന്‍, ശാന്ത, കൃപാലിനി.
