കാസര്‍കോട്: ബേക്കല്‍ അഴിമുഖത്തുനിന്ന് അനധികൃതമായി മണല്‍ കടത്തുന്നതിനിടെ പൊലീസ് ഫൈബര്‍ വള്ളം പിടികൂടി. 300 ഓളം പൂഴി ചാക്കുകള്‍ കടത്താനുള്ള ശ്രമമാണ് ബേക്കല്‍ പൊലീസ് തടഞ്ഞത്. പൊലീസ് എത്തിയതറിഞ്ഞ് അന്യ സംസ്ഥാന തൊഴിലാളികള്‍ അടക്കം 15 ഓളം പേര്‍ രക്ഷപെട്ടു.
ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ ഡിവൈഎസ്പി വിവി മനോജിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ ശ്രീദാസ് എം വി, എസ്‌ഐ സവ്യസാചി, അഖില്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇല്‍സാദ്, സജേഷ് എന്നിവര്‍ ചേര്‍ന്നാണ് മണല്‍കടത്ത് പിടികൂടിയത്.
