കാസര്‍കോട്: ഭാര്യാവീട്ടില്‍ എത്തിയ യുവാവിനെ തൊട്ടിലിന്റെ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, ബെല്‍ത്തങ്ങാടി, ദിഡുപ്പയിലെ പരേതനായ എല്ലിയണ്ണയുടെ മകന്‍ എസ് എ സുരേശ (34)യാണ് മരണപ്പെട്ടത്. രണ്ടു ദിവസം മുമ്പാണ് സുരേശ ബായാര്‍, പലിപ്പഗുരി, മേഗിനപഞ്ചയിലെ ഭാര്യാവീട്ടില്‍ എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ഭാര്യയും മക്കളും മറ്റു ബന്ധുക്കളും ഉണ്ടായിരുന്ന സമയത്താണ് സംഭവം. കിടപ്പുമുറിയിലേയ്ക്ക് പോയ സുരേശ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേയ്ക്ക് വരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വാതില്‍ അകത്തു നിന്നു കുറ്റിയിട്ട നിലയില്‍ കണ്ടെത്തി. സംശയം തോന്നി വാതില്‍ തള്ളിതുറന്ന് നോക്കിയപ്പോഴാണ് തൊട്ടിലിന്‍കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെ ഇറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: ഗുലാബി. ഭാര്യ: രാജേശ്വരി. മക്കള്‍: ആദ്യ, തുഷാര്‍.
