കാസര്‍കോട്: സ്‌കൂട്ടറിനു പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ പ്രവാസി മരിച്ചു. കളനാട് റെയില്‍വെ സ്റ്റേഷനു സമീപത്തെ പയോട്ട ഹൗസില്‍ മുഹമ്മദ് അഷ്‌റഫ് പയോട്ട (64)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കെ എസ് ടി പി റോഡില്‍ കളനാട്ടാണ് അപകടം. ഉദുമ ഭാഗത്തേയ്ക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു മുഹമ്മദ് അഷ്‌റഫ്. കളനാട്ട് എത്തിയപ്പോള്‍ അതേ ദിശയില്‍ നിന്നും എത്തിയ കെ എസ് ആര്‍ ടി സി ബസിടിച്ച് തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അഷ്‌റഫിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
പ്രവാസിയായിരുന്ന മുഹമ്മദ് അഷ്‌റഫ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്.
ഭാര്യ: ദൈനബി. മക്കള്‍: മന്‍സൂര്‍, മൈനാസ്. മരുമക്കള്‍: റോസാന, ഫര്‍സീന. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, ഹമീദ്, റസിയ, ജമീല, പരേതരായ കുഞ്ഞബ്ദുള്ള, ഫാത്തിമ.
