കാസര്‍കോട്: സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും നവോത്ഥാന നായകനുമായ ശ്രീനാരായണ ഗുരുവിന്റെ സമാധിദിനം ശ്രീനാരായണ ഭക്തരും അധഃസ്ഥിത വിഭാഗങ്ങളും സംസ്ഥാന വ്യാപകമായി ആചരിച്ചു. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സ്ഥാപനങ്ങളും സംഘടനകളും പിന്നോക്ക വിഭാഗങ്ങളും നടത്തിയ ദിനാചരണത്തില്‍ ഭജന, കൂട്ട ഉപവാസം, ഗുരു അര്‍ച്ചന, സമാധി പൂജ, അനുസ്മരണം തുടങ്ങിയ പരിപാടികളുണ്ടായിരുന്നു. അടുക്കത്ത് ബയല്‍ ശ്രീ സുബ്രഹ്‌മണ്യ ഭജന മന്ദിരത്തില്‍ നടന്ന ഗുരുസമാധി ദിനാചരണത്തില്‍ മേല്‍ശാന്തി ബാബുരാജ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. നെല്ലിക്കുന്ന്, നെല്ലിക്കട്ട, മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, തീര്‍ത്ഥങ്കര എന്നിവിടങ്ങളിലും ഗുരുസമാധി ആചരിച്ചു.

എസ് എന്‍ ഡി പി കാസര്‍കോട് യൂണിയന്റെ നേതൃത്വത്തില്‍ ഗുരുപൂജ, പുഷ്പാര്‍ച്ചന, അനുസ്മരണം എന്നിവ നടത്തി. സമാധി ദിനാചരണം പി കെ വിജന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ഗണേശന്‍ പാറക്കട്ട, മോഹനന്‍ മീപ്പുഗുരി, രാജേഷ്, നാഗേഷ്, വിജയന്‍ മന്നിപ്പാടി, കൃഷ്ണന്‍ കൂട്ലു, നാരായണ, കേശവ, കൃഷ്ണന്‍, ജയന്ത, മോഹിനി, സുനിത പ്രസംഗിച്ചു.
