കാസര്‍കോട്: മധ്യവയസ്‌കനെ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളത്തിനും കോയിത്തട്ടയ്ക്കും ഇടയില്‍ മൊബൈല്‍ ടവറിന് സമീപമുള്ള ക്വാട്ടേഴ്‌സിലാണ് ടി.ജെ ജോര്‍ജ്ജി(65)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളും രാവിലെ പള്ളിയിലെക്ക് പോയ സമയത്തായിരുന്നു സംഭവമെന്നാണ് വിവരം. ഉച്ചയ്ക്ക് ക്വാര്‍ട്ടേഴിസിലെ മറ്റു മുറിയില്‍ താമസിക്കുന്ന ബന്ധു ചെന്ന് നോക്കിയപ്പോഴാണ് ജോര്‍ജ്ജിനെ ബെഡ് ഷീറ്റ് ഉപയോഗിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ബന്തടുക്ക പടുപ്പ് സ്വദേശിയാണ്. രണ്ട് വര്‍ഷമായി കരിന്തളത്ത് ക്വാര്‍ട്ടേഴ്‌സിലാണ് താമസം. നീലേശ്വരം എസ് ഐ കെ വി രതീശന്‍ ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: നിര്‍മ്മല. മക്കള്‍: പ്രവീണ്‍, പ്രിന്‍സ്, പ്രിയ. മരുമകന്‍: ജിതിന്‍ കല്യോട്ട്.
