കാസർകോട്:കിണറ്റിൽ വീണ കാസർകോട് കുള്ളൻ പശുക്കിടാവിനെ ഫയർ ഫോഴ്സ് രക്ഷിച്ചു.
എൻമകജെ പഞ്ചായത്തിലെ കാട്ടുകുക്കെ, കന്തേരിയിലെ കൂക്ക എന്നയാളുടെ പശുക്കിടാവ് ആണ് 31 കോൽ ആഴവും 20 അടി വെള്ളവുമുള്ള കിണറ്റിൽ വീണത്.ആൾമറയില്ലാത്തതു o ഉപയോഗശൂന്യവുമായ കിണത്തിലാണ് പശുക്കുട്ടി വീണത്.ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. നാട്ടുകാർക്ക് പശുക്കിടാവിനെ പുറത്ത് എടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.വിവരമറിഞ്ഞു കാസർകോട് അഗ്നിരക്ഷാസേനസ്ഥലത്തു പാഞ്ഞെത്തി പശുക്കിടാവിനെ സഹസികമായി കര ക്കെത്തിച്ചു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ.വേണുഗോപാലിൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ജെ.എ. അഭയ് സെൻ, റെസ്ക്യൂനെറ്റിൻ്റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങി പശുക്കിടാവിനെ പുറത്ത് എത്തിക്കുകയായിരുന്നു. സേനാഗംങ്ങളായ ജെ ബി ജിജോ ,അതുൽ രവി ,ഫയർ വ്യുമൺ ഒ.കെ. അനുശ്രീ ഹോം ഗാർഡ് പി ശ്രീജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
