നീലേശ്വരം: നീലേശ്വരം നഗരസഭ ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. 16.5 ലക്ഷം രൂപ വിനിയോഗിച്ച് 220 ഗുണഭോക്താക്കളായ നീലേശ്വരം നഗരസഭ പരിധിയിലെ 220 ക്ഷീരകര്‍ഷകര്‍ക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ വി ഗൗരി അധ്യക്ഷത വഹിച്ചു. ഡോ. ആശ, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ ടി പി ലത, കൗണ്‍സിലര്‍മാരായ പി ബിന്ദു, കെ നാരായണന്‍, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍ പ്രദീപ് പ്രസംഗിച്ചു.
