കാസര്‍കോട്: ഗര്‍ഭിണിയായ യുവതിയെയും മാതാവിനെയും ആക്രമിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. അജാനൂര്‍, മുട്ടുന്തലയിലെ 26 കാരിയുടെ പരാതി പ്രകാരം സഹോദരന്‍ നസീറിനെതിരെയാണ് നരഹത്യാ ശ്രമത്തിന് കേസെടുത്തത്. ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. മാതാവിന്റെ വീട്ടില്‍ വച്ച് യുവതിയെയും മാതാവിനെയും തടഞ്ഞു നിര്‍ത്തി അടിക്കുകയും ചവിട്ടുകയും മാതാവിനെ കല്ല് കൊണ്ട് വയറ്റില്‍ കുത്തുകയും ചെയ്തതായി കേസില്‍ പറയുന്നു. വീണ്ടും ചവിട്ടാന്‍ ആഞ്ഞപ്പോള്‍ ഒഴിഞ്ഞു മാറിയതുകൊണ്ടുമാത്രമാണ് ഗര്‍ഭിണിയായ യുവതി മരണത്തില്‍ നിന്നു രക്ഷപ്പെട്ടതെന്നു കേസില്‍ കൂട്ടിച്ചേര്‍ത്തു.
