കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. ഉദുമ, കളനാട്, തെക്കേ വീട്ടിലെ ടി കെ രവിയുടെ ബൈക്കാണ് ശനിയാഴ്ച മോഷണം പോയത്. കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ്‌സ്റ്റാന്റിനു പിറകു വശത്തെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് മോഷണം പോയതെന്നു ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
