കാസര്‍കോട്: യുകെയില്‍ നഴ്‌സിങ് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് കൊടക്കാട് വലിയപൊയില്‍ സ്വദേശിനിയുടെ 6,24,700 രൂപ തട്ടിയ ആള്‍ക്കെതിരെ ചീമേനി കേസെടുത്തു. വലിയപൊയിലിലെ അനുശ്രീ(28) ആണ് പരാതിക്കാരി. ആലപ്പുഴ മാവേലിക്കര സ്വദേശി ബിജോ ജോസഫിനെതിരെയാണ് വിശ്വാസ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരിക്കുന്നത്. സുഹൃത്ത് വഴിയാണ് ഇയാളെ യുവതിക്ക് പരിചയം. യുകെയില്‍ നഴ്‌സിങ് ജോലി ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 2023 മാര്‍ച്ച് 31 മുതല്‍ 2024 ജനുവരി 24 വരെ പല തവണയായി പണം അക്കൗണ്ട് വഴി അയപ്പിക്കുകയായിരുന്നു പ്രതി. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പൈസ കൈപ്പറ്റി വിസയോ പണമോ തിരിച്ചു നല്‍കാതെ വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്. ജില്ലാ പൊലീസ് പൊലിസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
