കാസര്‍കോട്: ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം നവരാത്രി ആഘോഷം 22 മുതല്‍ ഒക്ടോ. 2 വരെ ആഘോഷിക്കും. 22ന് രാവിലെ ഗണപതിഹോമത്തോടെ ആഘോഷം ആരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതല്‍ 9 മണി വരെ ഭജനയും 8 മണിക്ക് അലങ്കാരപൂജയും, 9 മണിക്ക് അത്താഴ പൂജയും പ്രസാദ വിതരണവും ഉണ്ടായിരിക്കും. 29 ന് സപ്തമി നാളില്‍ പൂജവെപ്പ്, 30 ന് ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്നിന് മഹാനവമി, വാഹനപൂജ. രണ്ടിന് വിജയദശമി ദിവസം രാവിലെ 8 മണിമുതല്‍ വിദ്യാരംഭം. ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഭജനസമിതി, പളളം തെക്കേക്കര ശ്രീ അയ്യപ്പ ഭജനമന്ദിര ഭജനസമിതി, ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര ഭജനസമിതി, തിരുവക്കോളി തിരൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്ര ഭജനസമിതി, ബേക്കലം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ഭജനസമിതി, ഉദുമ പടിഞ്ഞാര്‍ ഒദവത്ത് തെരുവത്തമ്പലം ശ്രീ ചുളിയാര്‍ ഭഗവതി ക്ഷേത്ര ഭജനസമിതി, ബാര അംബാപുരം ശ്രീ ഭഗവതി ക്ഷേത്ര ഭജനസമിതി, കരിപ്പോടി ശ്രീ തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭജനസമിതി, അമരാവതി ശ്രീ രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജനസമിതി എന്നീ സംഘങ്ങള്‍ വിവിധ ദിവസങ്ങളില്‍ ഭജനാലാപനം നടത്തും.
